Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

വർക്കലയിൽ പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമമെന്ന് പരാതി

Keralapost
Keralapost
2026 October 12, Monday · 09:13 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

തിരുവനന്തപുരം :വർക്കലയിൽ പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിന്റെ വിരോധത്തിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽ വച്ച് മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങിക്കൊണ്ട് പോയി തകർക്കുകയും ചെയ്തതായി പരാതി.

സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശിയായ ബോബി (22)ക്കെതിരെ കൊല്ലം സ്വദേശിനിയായ യുവതി വർക്കല പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ഒൻപതിന് രാത്രി തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രതി യുവതിയെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും യുവതി ഫോൺ എടുത്തിരുന്നില്ല.

രാത്രി 9.30-ഓടെ ട്രെയിൻ വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ വിൻഡോ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെ പ്ലാറ്റ്ഫോമിൽനിന്ന് പ്രതി തോളിൽ തട്ടി വിളിച്ചുണർത്തി ഫോൺ എടുക്കാത്തതിനെക്കുറിച്ച് ചോദ്യം ചെയ്തതായാണ് പരാതിയിൽ പറയുന്നത്.

താൻ വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ട ആവശ്യമില്ലെന്ന് യുവതി മറുപടി നൽകിയതോടെ പ്രകോപിതനായ പ്രതി അസഭ്യം പറയുകയും യുവതിയുടെ കഴുത്തിൽ ശക്തിയായി ഇടിക്കുകയും ചെയ്തുവെന്നും, തുടർന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പ്രതി പ്ലാറ്റ്ഫോമിലൂടെ നടന്നുപോയി എന്നും യുവതി പോലീസി നോട് മൊഴി നൽകി.

ഫോൺ തിരികെ വാങ്ങുന്നതിനായി യുവതി ട്രെയിനിൽനിന്ന് ഇറങ്ങി പ്രതിയെ സമീപിച്ചപ്പോൾ വീണ്ടും മർദനമേറ്റതായും പരാതിയിലുണ്ട്.

ഫോൺ ആവശ്യപ്പെട്ട് പ്രതിയെ
പിൻതുടർന്ന് ശിവഗിരിയിലെ വീട്ടിലെത്തിയ യുവതിയെ വീടിന് മുന്നിൽവെച്ചും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും വയറ്റിൽ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.

തുടർന്ന് ഏകദേശം 15,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ സമീപത്തെ മതിലിൽ അടിച്ച് തകർത്തതായും യുവതി പോലീസിനെ അറിയിച്ചു.സംഭവത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ