Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

സ്വകാര്യ സർവ്വകലാശാല ബിൽ പിൻവലിക്കാനുള്ള പ്രമേയം നിയമസഭ പാസാക്കി

Keralapost
Keralapost
2026 October 12, Monday · 11:01 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

 

തിരുവനന്തപുരം : എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാനുള്ള പ്രമേയം നിയമസഭ പാസാക്കി. ബില്ലിലെ വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ വിശദീകരണം തേടിയതിന് പിന്നാലെയാണ് സർക്കാർ നീക്കം. വ്യവസ്ഥകളിൽ ഇളവ് വരുത്തിയ പുതിയ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും.

രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ മടക്കണമെന്ന് ഗവർണർ മുഖേന ആവശ്യപ്പെടുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ് നിയമസഭയിൽ അവതരിപ്പിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ ബിൽ പിൻവലിക്കണമെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് ചട്ടവിരുദ്ധമെന്ന് പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ക്രമപ്രശ്നം ഉന്നയിച്ചു.തെറ്റായ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കി എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സഭയെ അറിയിച്ചതോടെ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകഷ്ണൻ അനുവാദം നൽകി.

മുമ്പ് പാസാക്കിയ ബില്ലിൽ ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത, നിർബന്ധിത സുരക്ഷ എന്നിവയെ കുറിച്ചു വ്യക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. സെപ്റ്റംബർ 16ന് ചേർന്ന മന്ത്രിസഭായോഗമാണ് ബിൽ പിൻവലിക്കാനുള്ള തീരുമാനം എടുത്തത്.. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗം പുതിയ ബില്ലിൻ്റെ കരട് അംഗീകരിച്ചിട്ടുണ്ട്.. ഈ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനാണ് സർക്കാർ നീക്കം..

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ