Wednesday, 11 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ജിഎന്‍എ കമ്പനിയുമായി കരാറില്ല; സമ്മര്‍ദ്ദത്തിലാക്കി ഫയലില്‍ ഒപ്പിടിയിക്കാന്‍ ശ്രമം നടന്നു; മുഖ്യമന്ത്രി

Keralapost
Keralapost
2026 November 11, Wednesday · 05:52 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

സംസ്ഥാനത്ത് ജിഎന്‍എ കമ്പനിയുമായി വൈദ്യുതി വാങ്ങുന്നതിന് കരാറില്‍ ഏര്‍പ്പെടുന്നതിന് ചില സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. എന്നാല്‍ താന്‍ ആ കെണിയില്‍ വീണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയല്‍ തന്റെ മുന്നിലെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍നിന്നും ജിഎന്‍എ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള രണ്ട് നിര്‍ദേശങ്ങളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രയോജനകരമായ ഓപ്ഷന്‍ തിരഞ്ഞെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എം.ജി.രാജമാണിക്യം വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ നവംബര്‍ മുതല്‍ ദീര്‍ഘകാല പവര്‍ക്കട്ട് ഉണ്ടാകുമെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ലഭിച്ചു. വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് തന്റെ മേല്‍ സമ്മര്‍ദമുണ്ടാക്കി ചില ഫയലുകളില്‍ ഒപ്പിടിയിക്കാനാണ് ശ്രമിച്ചത്. തന്റെ മുന്നിലേക്ക് വൈദ്യുതി മന്ത്രി അയച്ച ഒരു ഫയല്‍ വന്നു. അതില്‍ രണ്ട് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. ഒന്ന് ഹിമാചലിന്റെ വൈദ്യുതി, അതിന് 14.50 രൂപ. രണ്ടാമത്തേത് ജിഎന്‍എയുടെ വൈദ്യുതി 8.63 ഉം 8.90 രൂപ എന്ന ഓപ്ഷനും ഉണ്ടായിരുന്നു. വൈദ്യുതി മന്ത്രി അയച്ച ഫയലില്‍തന്നെ ഹിമാചലിന്റെ വൈദ്യുതി രാജസ്ഥാന് നല്‍കിയ കാര്യം പറയുന്നുണ്ട്. ജിഎന്‍എ മാത്രമാണ് മുന്നിലുള്ളത്. രണ്ടുംകൂടെ താരതമ്യപ്പെടുത്തുമ്പോഴും ജിഎന്‍എ ആണ് നല്ലതെന്നും തീരുമാനിച്ചു. എന്നാല്‍ അവരുമായി ജിഎന്‍എയുമായി ഒരു കരാറിലും ഏര്‍പ്പെട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്ഇബിയിലെ പുതിയ ടീം നവംബറിലും ഡിസംബറിലും പ്രതിസന്ധയില്ല എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അതിനുശേഷംവേണ്ടി വരും. മാര്‍ച്ച് ആകുമ്പോള്‍ എന്‍ടിപിസി നമുക്ക് വൈദ്യുതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അവരുമായി ചര്‍ച്ച ചെയ്തിരുന്നു. 5.18 രൂപയ്ക്കാണ് അവര്‍ നല്‍കാമെന്ന് അറിയിച്ചത്. അപ്പോള്‍ ഏപ്രില്‍ മെയ് മാസത്തില്‍ ജിഎന്‍എയില്‍നിന്ന് വാങ്ങിക്കേണ്ടെന്ന് വെച്ചു. ഏറ്റവും കുറവ് എവിടെനിന്നാണോ കിട്ടുന്നത് അവിടെ നിന്നേ വാങ്ങിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഎന്‍എ കരാര്‍ അറിഞ്ഞില്ലെന്ന മന്ത്രി സണ്ണി ജോസഫിന്റെ അഭിപ്രായം മുഖ്യമന്ത്രി തള്ളി. ജിഎന്‍എയുമായി ആരാണ് കരാറുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീരുമാനങ്ങള്‍ മന്ത്രി അറിയുന്നില്ലെന്ന സണ്ണി ജോസഫിന്റെ വാദവും മുഖ്യമന്ത്രി തള്ളി. ഫയല്‍ തനിക്ക് തന്നത് മന്ത്രിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ