Wednesday, 11 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ കടയുടമയെ കുത്തി പരിക്കേൽപ്പിച്ചു

Keralapost
Keralapost
2026 November 11, Wednesday · 09:11 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

കൊല്ലം പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ കടയുടമയെ കുത്തി പരിക്കേൽപ്പിച്ചു. കടയുടമ നിസാമിനാണ് കുത്തേറ്റത്. ജീവനക്കാരൻ മോഹനനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മോഹനന് തിളപ്പിച്ച എണ്ണ ശരീരത്തിൽ വീണ് പരിക്കേറ്റിട്ടുമുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിയാസ് ജാക്സൺ എന്നിവരാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി

കൊല്ലം പെരുമ്പുഴയ്ക്ക് സമീപം മാമ്പുഴയിലെ തട്ടുകടയിലാണ് സംഭവം നടന്നത്.​കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ രണ്ടംഗ സംഘം തട്ടുകടയിൽ നിന്ന് പരിപ്പുവട കഴിച്ച ശേഷം അതിന് ഉപ്പില്ലെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ അക്രമികൾ കട അടിച്ചുതകർത്തു. തടയാൻ ശ്രമിച്ച കടയുടമ നിസാമിനെ സംഘം കത്തികൊണ്ട് കുത്തുകയും, തിളച്ചുകൊണ്ടിരുന്ന എണ്ണ ജീവനക്കാരനായ മോഹനന്റെ ശരീരത്തിലേക്ക് ഒഴിക്കുകയുമായിരുന്നു.

​പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകളായ ‘കൊള്ളി’ നിയാസ്, ജാക്‌സൺ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ നിസാമിനെയും മോഹനനെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച എങ്കിലും അതിൽനിന്നും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കടക്കുള്ളിലെ സാധനങ്ങളും മറ്റും അക്രമികൾ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. സ്ഥലത്ത് കത്തി കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പ്രതികൾ അവിടെ നിന്നും രക്ഷപ്പെട്ടത്. ഇവർക്ക് വേണ്ടിയിട്ടുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ