Wednesday, 11 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

അടൂര്‍ പ്രകാശിന് പരിഹാസം; സണ്ണി ജോസഫിന് താക്കീതും; നിലപാട് അഹങ്കാരത്തോടെ വ്യക്തമാക്കി മുഖ്യമന്ത്രി

Keralapost
Keralapost
2026 November 11, Wednesday · 05:35 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉന്നയിച്ച വിമര്‍ശനങ്ങളെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍. മുന്നണി യോഗം വിളിക്കുന്നില്ല, സര്‍ക്കാരിന്റെ നയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുന്നില്ല, വിവരങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ വിമര്‍ശനങ്ങളാണ് അടൂര്‍ പ്രകാശ് ആവര്‍ത്തിച്ച് ഉന്നയിച്ചത്. എന്നാല്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇതിനൊന്നും കൃത്യമായ മറുപടി പറഞ്ഞില്ല.

യുഡിഎഫ് യോഗം ചേരുന്ന തീയതി അറിയിക്കാം എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറ്റ് വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടിയൊന്നും പറഞ്ഞില്ല.പകരം തീയതി അറിയിക്കാം എന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുന്നണി യോഗം വിളിക്കേണ്ടത് ചെയര്‍മാന മുഖ്യമന്ത്രിയാണ് എന്ന് അടൂര്‍പ്രകാശ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് പരിഹാസമായി മുഖ്യമന്ത്രി നല്‍കിയത്.

കെപിസിസി പ്രസിഡന്റായ വൈദ്യുത മന്ത്രിക്ക് കൃത്യമായ താക്കീത് നല്‍കിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഏതെങ്കിലും ഒരു ഫയല്‍ വന്നാല്‍ അത് അതേപടി ഒപ്പിടാനല്ല താന്‍ ഇരിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വൈദ്യുത വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു എന്നും അതിലെ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ന് വിഡി സതീശന്‍ നല്‍കിയത്.

ജിഎന്‍എ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് സണ്ണി ജോസഫ് എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ അങ്ങനെ ഒരു കാര്യം തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകളാണ് നടന്നത്. നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാല്‍ അത്തരമൊരു കരാര്‍ വേണ്ടെന്ന് തീരുമാനിച്ചു. ഇല്ലാത്ത കരാറിനെ ചൊല്ലിയാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. എല്ലാത്തിനും കാരണം കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരാണെന്ന പതിവ് ആരോപണം ആവര്‍ത്തിക്കാനും മുഖ്യമന്ത്രി മറന്നില്ല.

മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം വിശദീകരിച്ച് പോയെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. വൈദ്യുത വകുപ്പിലെ ഇത്രയും നിര്‍ണ്ണായകമായ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായിട്ടും വകുപ്പ് മന്ത്രി ഇതൊന്നും അറിയാത്തത് എന്തുകൊണ്ടാണ്? വെറുമൊരു ആളല്ല സണ്ണി ജോസഫ്, നിലവിലെ കെപിസിസി പ്രസിഡന്റ് കൂടിയാണ്. ഇത്രയും മുതിര്‍ന്ന ഒരു നേതാവ് മന്ത്രി സ്ഥാനത്ത് ഇരുന്നിട്ടും അദ്ദേഹത്തെ കാര്യങ്ങളൊന്നും അറിയിക്കാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്നത് എന്തിനെന്ന ചോദ്യം കോണ്‍ഗ്രസുകാര്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.

 

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ