Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ആരോഗ്യ മേഖല സ്വകാര്യ മേഖലയ്ക്ക് അടിയറവ് വയ്ക്കുകയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ

Keralapost
Keralapost
2026 October 13, Tuesday · 11:07 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

തിരുവനന്തപുരം :സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വകാര്യ മേഖലയ്ക്ക് അടിയറവ് വയ്ക്കുകയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. ആരോഗ്യ മേഖലയിലെ പ്രതിസന്ധിക്ക് പിന്നിൽ രഹസ്യ അജണ്ടയെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു .വൻകിട സ്വകാര്യ കമ്പനികൾക്ക് ആരോഗ്യ രംഗം അടിയറ വയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ ഊതിവീർപ്പിച്ചതെന്നും ചില മരുന്നുകൾക്ക് മാത്രമാണ് ക്ഷാമമെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ മറുപടി. അരോഗ്യ രംഗത്തെ പ്രതിസന്ധി സർക്കാർ ലാഘവത്തോടെ കാണുന്നു എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

മരുന്ന് ക്ഷാമം ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തോട് കടുത്ത ഭാഷയിൽ ആയിരുന്നു മന്ത്രി കെ മുരളീധരന്റെ മറുപടി. ഉന്നയിക്കുന്ന ആരോപണങ്ങൾ ഊതി വീർപ്പിച്ചത് മാത്രമാണെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. മുരുന്ന് വാങ്ങുന്നതിൽ മുൻ സർക്കാരിൻറെ കാലത്ത് കമ്മീഷൻ ആയിരുന്നു.. ഇപ്പോൾ ഇടനിലക്കാരെ ഒഴിവാക്കിയാണ് പ്രശ്നം പരിഹരിക്കുന്നത്. സംസ്ഥാനത്ത് മരുന്നു ലഭ്യത ഉറപ്പാക്കുന്നുണ്ട്.അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള മരുന്നുമാത്രം ലഭ്യമല്ലെന്നും മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.

ആരോഗ്യരംഗത്തെ പ്രതിസന്ധി മറികടക്കാൻ അത്ഭുത വിളക്കൊന്നും വേണ്ടെന്നും ആരോഗ്യരംഗത്ത വിളക്ക് അണയ്ക്കാതിരുന്നാൽ മതിയെന്നും മന്ത്രിയുടെ മുൻ പ്രസ്താവന ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. സംസ്ഥാനത്തെ മരുന്ന് ക്ഷാമം ചൂണ്ടിക്കാട്ടി കെ വി സുമേഷാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് .. സംസ്ഥാനത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ ആണെന്നും സുമേഷ് ആരോപിച്ചു..റൂൾ 50 പ്രകാരമുള്ള ഉപക്ഷേപത്തിന് അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി..

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ