സ്പീക്കറോട് അസ്വസ്ഥനായി മുഖ്യമന്ത്രി
തിരുവനന്തപുരം : നിയമസഭയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നടപടിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ കാര്യത്തിലാണ് മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിക്കേണ്ട ബില്ലിനൊപ്പം മറ്റൊരു ബില്ല് കൂടി സ്പീക്കർ ചേർത്തു വായിച്ചതാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്.എന്തൊരു കഷ്ടമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പക്ഷേ മൈക്ക് ഓഫ് ആയിരുന്നില്ല.. മൈക്കിലൂടെ മുഖ്യമന്ത്രിയുടെ വാചകം കേട്ട സ്പീക്കർ രണ്ടു ബില്ലുകൾ ഒന്നിച്ച് വായിച്ചു എന്നല്ലേയുള്ളൂ എന്ന് മറുപടി നൽകി. മൈക്ക് ഓഫ് ആകാതിരുന്നത് വി ഡി സതീശൻ ശ്രദ്ധിക്കാത്തതാണ് സ്പീക്കറുടെ അതൃപ്തിയ്ക്കും ഇത് കാരണമായത്..
അതേസമയം മുഖ്യമന്ത്രി പറയുന്ന ഭാഗം നിയമസഭാ വെബ്കാസ്റ്റിംഗിൽ നിന്നും സഭാ ടിവിയിൽ നിന്നും എഡിറ്റ് ചെയ്ത് മാറ്റി.
നിയമസഭയിൽ നിന്നുള്ള ലൈവ് സംപ്രേക്ഷണം 10 മിനിറ്റ് വൈകി ലഭിച്ചിരുന്നത് ഇപ്പോൾ 20 മിനിട്ട് ആക്കി മാറ്റി.
സഭാ രേഖകളിൽ നിന്ന് നീക്കുന്ന ഭാഗങ്ങൾ മുൻകാലങ്ങളിൽ സഭാ ടിവിയിൽ ഉൾപ്പെട്ടതിനാൽ പൊതുവേഎടുത്ത തീരുമാനം എന്നാണ് സ്പീക്കറുടെ ഓഫീസിൻ്റെ വിശദീകരണം.
വിഷയം സഭയിൽ ഉന്നയിക്കുമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.