ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലം മാറ്റം തുടരുന്നു
തിരുവനന്തപുരം : മരുന്നുക്ഷാമം അടക്കമുള്ള പ്രതിസന്ധി ഉയർത്തി പ്രതിപക്ഷം നിയമസഭയിക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കുന്നതിനിടെ ആരോഗ്യവകുപ്പിൽ കൂട്ടസ്ഥലമാറ്റം തുടരുന്നു.മരുന്ന് സംഭരണം വിതരണം എന്നിവ നടത്തുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ,14 ഉദ്യോഗസ്ഥരെയാണ് നിലവിൽ സ്ഥലം മാറ്റിയത്.
എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച താത്ക്കാലിക ജീവനക്കാരെയാണ് വിവിധ ജില്ലകളിലെ വെയർ ഹൗസുകളിലേക്ക് മാറ്റിയത്. താത്ക്കാലിക നിയമനങ്ങളിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്തതടക്കമുള്ള ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം .അനുമതി ഇല്ലാതെ ഈ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു നൽകിയതായും കണ്ടെത്തി.
കൂടാതെ ഇവരെല്ലാവരും സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരുമാണെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.എന്നാൽ തുടർച്ചയായ
കൂട്ടസ്ഥലമാറ്റങ്ങൾ വകുപ്പിന്റെ താളം തെറ്റിക്കുന്നതായി പ്രതിപക്ഷം വിമർശനം കടുപ്പിച്ചിരിക്കുകയാണ്.അതിനിടെയാണ്
വീണ്ടും കൂട്ടസ്ഥലം മാറ്റം.