Wednesday, 11 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

സണ്ണി ജോസഫിന്റെ പരാതി ചർച്ചചെയ്ത് പരിഹരിക്കണം: കെ സി വേണുഗോപാൽ

Keralapost
Keralapost
2026 November 11, Wednesday · 06:48 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

കണ്ണൂർ : മന്ത്രി സണ്ണി ജോസഫിന്റെ പരാതി ചർച്ചചെയ്ത് പരിഹരിക്കണമെന്ന് കെ സി വേണുഗോപാൽ.സണ്ണി ജോസഫിന്റെ പരാതി കൂട്ടായിരുന്നു തീരുമാനിച്ച് പരിഹരിക്കണം. വളരെ പ്രഗൽഭനായ നേതാവാണ് സണ്ണി ജോസഫ്. കെഎസ്ഇബിയുമായും മുഖ്യമന്ത്രിയുമായും ചർച്ചചെയ്ത് കാര്യങ്ങൾ പരിഹരിക്കണം. ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം അടൂർ പ്രകാശിന്റെ ആരോപണങ്ങളിൽ നിന്ന് കെ സി വേണുഗോപാൽ ഒഴിഞ്ഞുമാറി. രാജ്യം പ്രതിഷേധത്തിന്റെ തീച്ചൂളയിൽ നിൽക്കുകയാണ്. എന്റെ സംഘടനപരമായ ഉത്തരവാദിത്വം ഇപ്പോൾ അതിലാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ഞാൻ അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനാണ്. എവിടെ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്ന് പാർട്ടി എന്നെ പഠിപ്പിച്ചിട്ടുണ്ട്. അടൂർ പ്രകാശ് പറഞ്ഞതിനൊക്കെ പാർട്ടിക്ക് പരിഹാരം ഉണ്ടാകുമെന്നും അതിൽ വിശ്വസിക്കുന്നവനാണ് താനെന്നും കെസി വേണുഗോപാൽ സംസ്ഥാനത്തെ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി. ഒരു വിഷയം വന്നാൽ അതിനെ വലുതാക്കുകയാണ് മാധ്യമങ്ങളുടെ ജോലി. കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് തന്റെ ഉത്തരവാദിത്വം.

കേരളത്തിലെ കാര്യങ്ങളെല്ലാം നന്നായി നടക്കുന്നുണ്ട്. യുഡിഎഫ് കൺവീനർ പറഞ്ഞ പരാതികൾ എന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. വോട്ടുചോരിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ എത്ര തവണ ചർച്ച ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ