Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

നെടുമ്പാശ്ശേരി വാഹന അപകടം : ആരോപണം തള്ളി മന്ത്രി എം ലിജു

Keralapost
Keralapost
2026 October 14, Wednesday · 08:38 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

 

ന്യൂഡൽഹി: നെടുമ്പാശ്ശേരി അപകടത്തിൽ താനും മറ്റ് കോൺഗ്രസ് നേതാക്കളും ഇടപെട്ടെന്ന ഡി.വൈ.എഫ്.ഐയുടെ ആരോപണം പരിപൂർണമായും നുണയെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. മൂന്ന് കുഞ്ഞുങ്ങളുടെ ജീവനെടുത്ത സംഭവം വെച്ചല്ല രാഷ്ട്രീയം കളിക്കേണ്ടത്. നുണപ്രചരണം നടത്തുന്നവരെ നിലയ്ക്ക് നിർത്താൻ സി.പി.എം- ഡി.വൈ.എഫ്.ഐ നേതൃത്വങ്ങൾ തയ്യാറാകണം. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് നിലപാടെന്നും മന്ത്രി ഡൽഹിയിൽ വെച്ച് മാധ്യമങ്ങളെ കാണവെ വ്യക്തമാക്കി.

മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായ പ്രതിക്കുവേണ്ടി താൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടെന്ന ഡി.വൈ.എഫ്.ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണം പരിപൂർണ്ണമായും നുണയാണ്. നമ്മളെയെല്ലാം വളരെയധികം വിഷമിപ്പിച്ച ഒരു ദുരന്തമാണ് എറണാകുളത്ത് നടന്നത്. ആ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ 19 വയസ്സുള്ള പ്രതിക്ക് മദ്യം കൊടുത്ത സ്ഥാപനങ്ങൾക്കെതിരെ അടിയന്തരമായി കേസെടുക്കാൻ നിർദ്ദേശം കൊടുത്തിരുന്നു. കേരളത്തിൽ ഇനി ഇത്തരമൊരു സംഭവം ഉണ്ടാകരുതെന്നുള്ള ഒരു മുൻകരുതലിന്റെ കൂടി ഭാഗമായിട്ടാണ് അത്തരം ഒരു നടപടി സ്വീകരിച്ചത്. ഒരു പ്രതിക്ക് വേണ്ടിയും തങ്ങളാരും ഇടപെട്ടിട്ടില്ല. മദ്യപിച്ച് മദോന്മത്തനായി മൂന്ന് നിരപരാധികളുടെ ജീവനെടുക്കാൻ കാരണക്കാരനായ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് തന്നെയാണ് നിലപാട്.

ഇങ്ങനെയുള്ള നുണപ്രചരണവും അപവാദ പ്രചാരണവും അവസാനിപ്പിക്കണം. ഡി.വൈ.എഫ്.ഐക്ക് മുൻപ് കൊള്ളാവുന്ന നേതാക്കളുണ്ടായിരുന്നു. ഇപ്പോഴുള്ള നേതാക്കൾക്ക് പ്രസക്തമായി നിൽക്കാൻ ഇത്തരം നുണപ്രചാരണങ്ങൾ കൂടിയേ മതിയാകൂ എന്നുപറഞ്ഞാൽ തനിക്കൊന്നും പറയാനില്ല. മൂന്ന് കുഞ്ഞുങ്ങളുടെ ജീവനെടുക്കാൻ കാരണമായ സംഭവം വെച്ചല്ല രാഷ്ട്രീയം കളിക്കേണ്ടത്. ഇത്തരം നുണപ്രചരണം നടത്തുന്ന ആളുകളെ നിലയ്ക്കുനിർത്താൻ സംസ്ഥാന ഡി.വൈ.എഫ്.ഐ നേതൃത്വവും സി.പി.എം നേതൃത്വവും തയ്യാറാകണം.

മദ്യപിച്ച് അമിത വേഗതയിൽ ആളുകൾ വാഹനം ഓടിക്കുമ്പോൾ ഒരു തെറ്റും ചെയ്യാത്ത മനുഷ്യരാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്. നിരപരാധികളായ എത്രയോ മനുഷ്യർ മരണമടഞ്ഞു. ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഏറ്റവും പരമാവധി ശിക്ഷ കൊടുക്കണമെന്നുള്ളതാണ് വളരെ കൃത്യമായ നിലപാട്. ആ നിലപാട് ഉള്ളതുകൊണ്ടാണ് ബാറുകൾക്കെതിരെ തന്നെ കേസെടുത്തത്. സംഭവത്തിൽ അതിശക്തമായ നടപടിയാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. ഇനി വരാനിരിക്കുന്ന മദ്യനയത്തിൽ ഈയൊരു കാര്യം വളരെ കൃത്യമായി ഉൾപ്പെടും. ഇത്തരത്തിൽ മദ്യം വിൽക്കാനുള്ള സാഹചര്യം ഒഴിവാക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കൃത്യമായി നടപടിയുണ്ടാകും. ഒരു സർക്കാരും സമൂഹവും ഒരുമിച്ച് നിൽക്കുമ്പോൾ “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം” എന്ന് പറയുന്നതുപോലെ അപവാദപ്രചരണം നടത്തുന്നവർ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ലക്ഷ്യത്തെയാണ് രാഷ്ട്രീയവത്കരിക്കുന്നതെന്നും ഇത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

ടാഗുകൾ: #Nedumbasseri accident MLiju DYFI
Keralapost
Keralapost
സീനിയർ റിപ്പോർട്ടർ