Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

വിവാദത്തിനില്ല; സിമാറ്റിലെ ജോലി രാജിവച്ച് ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍

Keralapost
Keralapost
2026 October 12, Monday · 05:30 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

അനധികൃത നിയമനം നടന്ന സിമാറ്റിലെ ജോലി കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍ രാജിവെച്ചു. സംസ്ഥാന വിദ്യാഭ്യാസ ഭരണ പരിശീലന ഗവേഷണ കേന്ദ്രത്തിലെ (സിമാറ്റ് – SIEMAT) റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് ഇവര്‍ രാജിവെച്ചത്. വെള്ളിയാഴ്ചയാണ് രാജിക്കത്ത് സ്ഥാപന മേധാവിക്ക് കൈമാറിയത്.

സതീശന്‍ സര്‍ക്കാര്‍ അധികാരത്തിന് എത്തിയതിന് പിന്നാലെ നടന്ന നിയമനം വിവാദമായിരുന്നു. പൊതു നോട്ടിഫിക്കേഷനോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ, ബയോഡേറ്റ മാത്രം നല്‍കിയാണ് കരാര്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനം നടന്നത്. ഇതോടെ പ്രതിപക്ഷം അടക്കം നിയമനത്തിന് എചിരെ രംഗത്ത് എത്തി. കൂടാതെ ആവശ്യമായ യോഗ്യത ഷാനി ഷഫീറിന് ഇല്ലെന്നും വ്യക്തമായി. കൂടാതെ
കൃത്യമായ അറിയിപ്പുകളോ പരസ്യമോ ഇല്ലാതെ നടത്തിയ ഇന്റര്‍വ്യൂവിനെക്കുറിച്ച് ഇവര്‍ എങ്ങനെ അറിഞ്ഞു എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

ഇത്തരം ഒഴിവുകളില്‍ പൊതുവേ നോട്ടിഫിക്കേഷന്‍ നല്‍കാറില്ലെന്നും, ഒഴിവു വന്ന വിവരം ഷാനി ഷഫീര്‍ എങ്ങനെ അറിഞ്ഞു എന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഇതില്‍ സിമാറ്റ് ഡയറക്ടറുടെ പ്രതികരണം. അതിനുപിന്നാലെ ഇവരുടെ പിഎച്ച്ഡി യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയര്‍ന്നുവന്നു. റിസര്‍ച്ച് ഓഫീസര്‍ക്ക് വേണ്ട പി.എച്ച്.ഡി യോഗ്യത ഷാനിക്ക് ഇല്ലെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ സര്‍ക്കാറും കോണ്‍ഗ്രസും ഒരുപോലെ പ്രതിസന്ധിയിലാവുകയും ചെയ്തു.

എന്‍ജിഒ അസോസിയേഷന്‍ വേദിയിലടക്കം പാര്‍ട്ടി ബന്ധങ്ങള്‍ ഉപയോഗിച്ച് ആര്‍ക്കും ജോലിയോ സ്ഥലമാറ്റമോ തരപ്പെടുത്തി നല്‍കില്ലെന്ന് വിളിച്ചു പറഞ്ഞ് കയ്യടി നേടിയ ആളാണ് ഷഫീര്‍. എന്നാല്‍ സ്വന്തം ഭാര്യയുടെ കാര്യത്തില്‍ അനധികൃത നിയമനം നടത്തിക്കുകയും ചെയതു എന്ന് വിമര്‍ശനം ഉയര്‍യന്നു. പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനം ഇതേതുടര്‍ന്ന് ഉണ്ടായി,

വിവാദങ്ങള്‍ ശക്തമായതോടെയാണ് ഒടുവില്‍ ഷാനി രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നിര്‍ദ്ദേശപ്രകാരമാണ് രാജി എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിന് ഷഫീറോ കെപിസിസിയോ ഇതുവരേയും നടത്തിയിട്ടില്ല.

 

 

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ