Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

മാസപ്പടി കേസ്: പിണറായിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ ഇല്ലാതാക്കാൻ നോക്കിയെന്ന് മാത്യു കുഴൽനാടൻ

Keralapost
Keralapost
2026 October 12, Monday · 05:24 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്
mathew kuzhalnadan
mathew kuzhalnadan exalogic case

കൊച്ചി: മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടിയെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ എം.എൽ.എ. മൂന്നര വർഷം മുമ്പ് താൻ പൊതുസമൂഹത്തിന് മുന്നിൽ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിചേർത്ത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ രാഷ്ട്രീയമായും വ്യക്തിപരമായും ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിച്ചത്. അദ്ദേഹം തുറന്നടിച്ചു.

നിയമവിരുദ്ധവും ധാർമ്മിക വിരുദ്ധവുമായ മുഴുവൻ ഇടപാടുകളും കേന്ദ്രീകരിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലും അദ്ദേഹത്തിന്റെ അധികാരത്തിലുമാണ്. അതിനാൽ കേസിൽ അദ്ദേഹം പ്രതിയാകുന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കോടതി ഉത്തരവുകളിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. താൻ നിയമപോരാട്ടം നടത്തിയ ഘട്ടത്തിൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാതിരുന്നപ്പോൾ അത് വലിയ വിജയമായി ആഘോഷിച്ച സി.പി.എം, ഇപ്പോൾ അതേ ഹൈക്കോടതി തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ കോടതിയെ തള്ളിപ്പറയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി എന്ത് വഴിവിട്ട സഹായമാണ് ചെയ്തുകൊടുത്തതെന്ന ചോദ്യങ്ങൾക്ക് മറുപടിയായി, നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്ന ഘട്ടമാണെന്നും, അധികാര ദുർവിനിയോഗവും അവിഹിത നേട്ടങ്ങളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അന്വേഷണത്തിന് ശേഷം സമർപ്പിക്കുന്ന കുറ്റപത്രത്തിലാണ് (Charge Sheet) വ്യക്തമാകേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകുമ്പോൾ കൂടുതൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവരുമെന്നും, ഇ.ഡി പരിശോധനകളിൽ ലഭിച്ച വിവരങ്ങൾ അഴിമതിപ്പണം ഹവാല മാർഗ്ഗത്തിലൂടെ വിദേശത്തേക്ക് കടത്തിയതിന്റെ സൂചനകൾ നൽകുന്നുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

പ്രധാന സംഭവങ്ങളുടെ നാൾവഴി

  • ജൂലൈ–ഓഗസ്റ്റ് 2023: 2017–2020 കാലഘട്ടത്തിൽ എക്സാലോജിക്കിനും വീണയ്ക്കും സിഎംആർഎൽ 1.72 കോടി രൂപ കണക്കിൽപ്പെടാത്ത പണം നൽകിയതായി ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് ഉത്തരവിറക്കി. ഇത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
  • ജനുവരി 2024: സിഎംആർഎൽ, എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎല്ലിൽ ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി (KSIDC) എന്നിവയ്ക്കെതിരെ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എസ്എഫ്ഐഒ (SFIO) അന്വേഷണത്തിന് ഉത്തരവിട്ടു.
  • ഫെബ്രുവരി 2024: എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നൽകിയ റിട്ട് ഹർജി കർണാടക ഹൈക്കോടതി തള്ളി. ഇതോടെ രേഖകൾ ശേഖരിച്ച് മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചു.
  • ഏപ്രിൽ–മേയ് 2024: ഇഡി (ED) കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തു. അതേസമയം, കോടതി മേൽനോട്ടത്തിലുള്ള വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പ്രാഥമിക തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തള്ളി.
  • 2024–2025: സിഎംആർഎൽ ഉദ്യോഗസ്ഥരുടെ സാമ്പത്തിക രേഖകൾ, ബാങ്ക് ഇടപാടുകൾ, ഹവാലാ ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ, വിദേശ പണമിടപാടുകൾ എന്നിവ ഉൾപ്പെടുത്തി എസ്എഫ്ഐഒയും ഇഡിയും അന്വേഷണം വിപുലീകരിച്ചു.
  • 2026-ന്റെ അവസാനത്തോടെ: പിഎംഎൽഎ സെക്ഷൻ 66(2) പ്രകാരം ശേഖരിച്ച തെളിവുകൾ ഇഡി സംസ്ഥാന പോലീസ് മേധാവിക്കും വിജിലൻസിനും കൈമാറി. പ്രാഥമിക പരിശോധനകളുടെ പേരിൽ കാലതാമസം വരുത്താതെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന്, പിണറായി വിജയൻ, ടി. വീണ തുടങ്ങിയവർക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) കേസെടുത്തു.
Keralapost
Keralapost
സീനിയർ റിപ്പോർട്ടർ