Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

സ്ത്രീ സുരക്ഷ പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതില്‍ ആക്ഷേപമുണ്ട്; സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

Keralapost
Keralapost
2026 October 12, Monday · 05:50 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പായി കൊണ്ടുവന്ന സ്ത്രീ സുരക്ഷ പദ്ധതിയെ സംബന്ധിച്ച് സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതി തുടരണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ ആലോചിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് പ്രഖ്യാപിച്ചത്. അത് പരിശോധിച്ച് മാത്രമെ നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്തില്‍ ആക്ഷേപം ഉണ്ട്. മുന്‍ സര്‍ക്കാന്‍ വരുത്തിയ കുടിശ്ശിക പലതും കൊടുക്കുകയാണ് ഈ സര്‍ക്കാര്‍. ജനങ്ങള്‍ക്ക് സഹായം ലഭിക്കണമെന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളത്. സാമ്പത്തിക ബാധ്യത പരിശോധിക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ ഗുരുതര അനാസ്ഥയുണ്ടെന്നും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷിച്ച 10 ലക്ഷത്തോളം സ്ത്രീകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് ദുരുപയോഗം ചെയ്തതായി അന്നു തന്നെ യുഡിഎഫ് അന്നത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതെല്ലാം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പ്രീയദര്‍ശിനി പദ്ധതി ് യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കു നല്‍കിയ ഔദാര്യമല്ല ആദരവാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യം എടുത്ത തീരുമാനമാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര. ഇത് വ്യാപിപ്പിക്കുന്നത് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എന്നും സഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

തെരുവില്‍ ഏറ്റവുമധികം അപമാനിക്കപ്പെട്ട ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു. അംഗനവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം വര്‍ധിപ്പിക്കുകയും അത് ഈ സര്‍ക്കാര്‍ മുടങ്ങാതെ നല്‍കുകയുമാണ്. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ