Sunday, 8 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

കെഎസ്ആർടിസി ബസ്സിൽ നിന്നും യാത്രക്കാരനെ ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

Keralapost
Keralapost
2026 October 22, Thursday · 01:05 PM 0ndGMT+0000 · വായനാ സമയം: 0 മിനിറ്റ്

കെഎസ്ആർടിസി ബസ്സിൽ നിന്നും യാത്രക്കാരനെ ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ.. അപ്പർ ക്ലാസ് സർവീസിലെ കണ്ടക്ടർ മനോജ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.. മനോജ് കുമാർ യാത്രക്കാരനോട് മോശമായി പെരുമാറുകയും യാത്രാവകാശം നിഷേധിക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ.. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും , കൃത്യവിലോപവും അച്ചടക്ക ലംഘനവും ഉണ്ടായതായി കെഎസ്ആർടിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ ഉത്തരവ് അനുസരിച്ചാണ് കണ്ടക്ടർക്കെതിരെ നടപടി..

കഴിഞ്ഞമാസം 25ന് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ആലപ്പുഴയിലേക്ക് യാത്ര ചെയ്ത യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്.. കണ്ണൂർ തിരുവനന്തപുരം മിന്നൽ സർവീസിൽ ടിക്കറ്റ് ഉണ്ടോ എന്ന് തിരക്കിയ യാത്രക്കാരനോട് കണ്ടക്ടർ ടിക്കറ്റ് ഇല്ല എന്ന് കളവു പറയുകയായിരുന്നു.. ഇത് തിരിച്ചറിഞ്ഞ കെഎസ്ആർടിസി ഇൻസ്പെക്ടർ ചാർട്ട് പരിശോധിക്കുകയും 5 സീറ്റുകൾ ഒഴിവുള്ളതായി കണ്ടെത്തുകയും ചെയ്തു.. തുടർന്ന് ഇൻസ്പെക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് യാത്രക്കാരനെ ബസ്സിൽ കയറ്റിയത്.. എന്നാൽ പകുതി വഴിയിൽ യാത്രക്കാരനോട് മോശമായി പെരുമാറിയണ്ടക്ടർ യാത്ര തുടരാൻ അനുവദിക്കാതെ അദ്ദേഹത്തെ വഴിയിൽ ഇറക്കി വിടുകയായിരുന്നു.. തുടർന്ന് യാത്രക്കാരൻ കെഎസ്ആർടിസി സിഎംഡിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്..

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ