Sunday, 8 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ജർമനിയില്‍ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും

Keralapost
Keralapost
2026 October 22, Thursday · 01:34 PM 0ndGMT+0000 · വായനാ സമയം: 1 മിനിറ്റ്

 

തിരുവനന്തപുരം : ജർമനിയില്‍ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും. ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാര്‍പ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഒക്ടോബർ 23ന് കൊച്ചിയിലെത്തും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ്‌ (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26) എന്നിവരുടെ മൃതദേഹങ്ങള്‍ ഒക്ടോബർ 21 ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കും അവിടെനിന്ന് ഒക്ടോബർ 22ന് രാത്രി പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ഒക്ടോബർ 23ന് പുലർച്ചെ കൊച്ചിയിലുമെത്തിക്കും.

ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബുവിന്റെ (25) മൃതദേഹം ഒക്ടോബർ ഇന്ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് പുറപ്പെടും. ഡൽഹിയിൽനിന്ന് ഒക്ടോബർ 23ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ അന്നുതന്നെ കൊച്ചിയിലെത്തിക്കും. മൂന്ന് മൃതദേഹങ്ങളും ഒരേ ദിവസമാണ് കൊച്ചിയിലെത്തുന്നതെങ്കിലും രണ്ട് വ്യത്യസ്ത വിമാനങ്ങളിലായിരിക്കും എത്തിക്കുക.
തുടര്‍ന്ന് നോര്‍ക്ക റൂട്ടസ് ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും.

ദുരന്തവാര്‍ത്ത അറിഞ്ഞതുമുതല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) ബെർലിനിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ജനറല്‍ ഓഫീസ്, ജര്‍മ്മനിയിലുളള മലയാളി സംഘടാനാ പ്രതിനിധികള്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ഏകോപനം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോര്‍ക്ക വഹിക്കും.

14നാണ് അപകടമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിനു തീയിട്ട റുമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു..അപകടം നടക്കുന്നതിന്റെ തലേ ദിവസം റുമാനിയക്കാരനും അപ്പാർട്മെന്റിൽ താമസിക്കുന്ന ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നു..ഇതിന്റെ പ്രതികാരത്തിനായി ഇയാൾ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീവച്ചതാണെന്നാണ് പോലീസ് പറഞ്ഞത്..തീ പടർന്നുണ്ടായ പുക ശ്വസിച്ചാണ് മൂവരും മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കെട്ടിടത്തിലെ ഏക രക്ഷാമാർഗ്ഗം ആയ തടികൊണ്ടുള്ള ഗോവണി പൂർണമായി കത്തി നശിച്ചതിനാൽ ഇവർക്ക് താഴേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല

 

ടാഗുകൾ: #Germany fire accident NORKA
Keralapost
Keralapost
സീനിയർ റിപ്പോർട്ടർ