Tuesday, 10 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ഇരിങ്ങാലക്കുടയുടെ വികസനം അട്ടിമറിക്കാൻ നീക്കമെന്ന് മുൻമന്ത്രി ആർ ബിന്ദു

Keralapost
Keralapost
2026 November 10, Tuesday · 04:31 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

തൃശ്ശൂർ : ഇരിങ്ങാലക്കുടയുടെ വികസനം അട്ടിമറിക്കാൻ നീക്കമെന്ന് മുൻമന്ത്രി ആർ ബിന്ദു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആർ ബിന്ദു ആരോപിച്ചു. പല പദ്ധതികളും ഇപ്പോൾ നിശ്ചലവസ്ഥയിലാണ്. നിർമ്മാണ പ്രവർത്തികൾ മുന്നോട്ടു പോകാൻ നിലവിലെ എം എൽ എ ഇടപെടൽ നടത്തുന്നില്ല. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരും ഇതിന് താൽപര്യം കാണിക്കുന്നില്ലെന്നും ആർ ബിന്ദു ആരോപിച്ചു.

ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിന് 52 കോടി അനുവദിച്ചിരുന്നു. കൂടാതെ കരുവന്നൂർ കാട്ടൂർ റോഡിന് 13 കോടി രൂപയും ജയചന്ദ്രൻ ഇന്നസെന്റ് സ്മാരകത്തിന് അഞ്ചുകോടി രൂപയും എഡ്യൂക്കേഷൻ ഹബിന് 12 കോടി രൂപയും അനുവദിച്ചിരുന്നു ഈ പദ്ധതികൾ ഒന്നും തുടർനടപടികൾ ആകുന്നില്ല.

മാത്രമല്ല ചാത്തൻ മാസ്റ്റർ റോഡിന് 10 കോടി കാട്ടൂർ ഇരിങ്ങാലക്കുട റോഡിന് 5 കോടി കുട്ടംകുളം നവീകരണത്തിന് നാല് കോടി തുടങ്ങി നിരവധി പദ്ധതികൾക്കാണ് പണം അനുവദിച്ചിരുന്നത്. പ്രധാനമായും റോഡ് വികസനങ്ങൾക്കായിരുന്നു ഫണ്ട് കഴിഞ്ഞ സർക്കാർ അനുവദിച്ചത് ഇതിലൊന്നും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും ആർ ബിന്ദു ആരോപിച്ചു. വികസനം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് പരാതി . ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായ പദ്ധതികൾ എല്ലാം പൂർത്തീകരിക്കാൻ അടിയന്തരം നടപടിയെടുക്കണമെന്നും. മറ്റു നടപടികളിൽ നിന്നും നിലവിലെ എംഎൽഎയും അധികാരികളും പിന്മാറണമെന്നും ആർ ബിന്ദു ആവശ്യപ്പെട്ടു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ