Monday, 9 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ടെൻഡർ ഇല്ലാതെ വൈദ്യുതി വാങ്ങുന്നതിൽ ദുരൂഹത : വി.മുരളീധരൻ

Keralapost
Keralapost
2026 November 9, Monday · 09:35 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

തിരുവനന്തപുരം : സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വൈദ്യുതി വാങ്ങാനുളള തീരുമാനത്തിൽ സർക്കാർ നീക്കങ്ങൾ ദുരൂഹമെന്ന് വി.മുരളീധരൻ എംഎൽഎ.
ടെൻഡർ ഇല്ലാതെ സ്വകാര്യ കമ്പനിയിൽ നിന്ന് സർക്കാർ വൈദുതി വാങ്ങുന്നത് എങ്ങനെയെന്ന് മുരളീധരൻ ചോദിച്ചു. മറ്റ് കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ജി.എൻ.എയെ തിരഞ്ഞെടുത്തതിൻ്റെ മാനദണ്ഡവും വിശദീകരിക്കണം.വൈദ്യുതി മന്ത്രി സണ്ണി ജോസഫും മുൻ KSEB ചെയർമാൻ രാജമാണിക്യവും GNA-യേക്കാൾ ഹിമാചൽ സർക്കാരിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണ് അനുകൂലിച്ചത് എന്നാണ് മാധ്യമ വാർത്തകൾ.

കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശുമായി കരാർ ഉണ്ടാക്കാതെ, സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാക്കുന്നതിന് പിന്നിലെ താൽപ്പര്യമെന്തെന്ന് സതീശൻ വ്യക്തമാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. ഹിമാചൽ മുഖ്യമന്ത്രിയുമായി വി.ഡി സതീശൻ നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടണം.ജി.എൻ.എ വൈദ്യുതി നൽകുന്നത് 2026 നവംബർ മുതൽ 2027 മാർച്ച് വരെ മാത്രമാണ്. 2027 ഏപ്രിൽ, മെയ് മാസങ്ങളിൽ സ്വകാര്യ കമ്പനി വൈദ്യുതി തരില്ല. മെയ് വരെ ഹിമാചൽ നൽകുമെങ്കിൽ അത് ഒഴിവാക്കിയത് എന്തിനാണ് എന്ന് വ്യക്തമാക്കണം.

ആകെ ചിലവ് കണക്കാക്കുമ്പോൾ ഹിമാചൽ ആണ് ലാഭകരം എന്നാണ് മനസിലാക്കുന്നത്. വൈദ്യുതി മന്ത്രിയുടെ മൗനവും ദുരൂഹമാണെന്ന് മുരളീധരൻ ആരോപിച്ചു. സ്വന്തം വകുപ്പിലെ തീരുമാനങ്ങളിൽ റോൾ ഇല്ലാത്തയാൾ എങ്ങനെ മന്ത്രിയായി തുടരും എന്നും വി.മുരളീധരൻ ചോദിച്ചു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ