Tuesday, 10 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ബിജെപി അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ

Keralapost
Keralapost
2026 November 10, Tuesday · 06:12 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

കാസർഗോഡ് : ദേശീയ ഗീതത്തോട് അനാദരവെന്ന ബിജെപിയുടെ പരാതിയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ കേന്ദ്രസർക്കാരിൻ്റെ പ്രോട്ടോക്കോൾ അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല. മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഈശ്വരപ്രാർഥന മാത്രമാണ് അജണ്ടയിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അജണ്ട ലംഘിച്ച് പഞ്ചായത്തംഗങ്ങളായ രണ്ടുപേർ വന്ദേമാതരം മുഴുവനായി ആലപിക്കുകയായിരുന്നു.

ഒരു കാരണവശാലും സംസ്ഥാന സർക്കാരിൻ്റെ പരിപാടിയിൽ കേന്ദ്രസർക്കാരിൻ്റെ പ്രോട്ടോക്കോൾ അംഗീകരിക്കില്ലെന്ന സൂചനയാണ് താൻ നൽകിയത്. ഇതിൽ എന്ത് നിയമനടപടി ഉണ്ടായാലും നേരിടാൻ തയ്യാറാണെന്നും സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടെന്നും കെ. മുരളീധരൻ പ്രതികരിച്ചു. സർക്കാർ പരിപാടികളിൽ ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.

കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ