Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

പിണറായി വിജയന് ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

Keralapost
Keralapost
2026 October 16, Friday · 08:07 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന ആവശ്യപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. അടുത്തയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി അറിയാനുള്ളത് പിണറായി ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നാണ്.

പിണറായിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ, സിഎംആര്‍എല്‍ – എക്‌സാലോജിക് പണമിടപാടില്‍ വിജിലന്‍സ് അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇ.ഡി നോട്ടിസ് നല്‍കിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ട അവസ്ഥയിലാണ്. ഇത് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാണ് പ്രതിപക്ഷ നേതാവിന് നേരിടേണ്ടി വരിക.

കേസില്‍ പിണറായി വിജയന്റെ മകള്‍ വീണയെ ഇഡ് പലവട്ടം ചോദ്യം ചെയ്തിരുന്നു. കൂടാതെ പിണറായിയുടെ തിരുവനന്തപുരത്തേയും കണ്ണൂരിലേയും വസതികളിലും മുഹമ്മദ് റിയാസിന്റെ വസതികളിലും ഇഡി പരിശോധന നടത്തിയിരുന്നു. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിനാണ് പിണറായിക്ക് തന്നെ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. നല്‍കാത്ത സേവനത്തിന് വീണയുടെ കമ്പനിക്ക് കോടികള്‍ നല്‍കിയത് അഴിമതിയാണെന്നാണ് ഇഡി കണ്ടെത്തല്‍.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ