Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

മാസപ്പടി-ഹവാല കേസ് : പിണറായി വിജയനും കുടുംബത്തിനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Keralapost
Keralapost
2026 October 12, Monday · 04:49 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

തിരുവനന്തപുരം :മാസപ്പടി-ഹവാല ആരോപണങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്. രണ്ട് എഫ്ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍ രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ പിണറായി ഒന്നാം പ്രതിയും മകൾ ടി വീണ രണ്ടാം പ്രതിയുമാണ്..രണ്ടാമത്തെ കേസിൽ മുഹമ്മദ്‌ റിയാസാണ് ഒന്നാം പ്രതി..ടി വീണ രണ്ടാം പ്രതിയുമാണ്.ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ്.

ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നൽകിയ കത്തിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി മുന്നോട്ടു പോകാനായിരുന്നു സർക്കാറിന്റെ തീരുമാനം.. എന്നാൽ അത് നിലനിൽക്കില്ലെന്ന് കോടതി ഉത്തരവ് വന്നതിനുശേഷം ആണ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചത്..

അതേസമയം വിജിലൻസ് കേസില്‍ കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്‍റെ തീരുമാനം.. എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും..

 

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ