Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

നിയമസഭാ സമ്മേളനം നാളെ മുതൽ, പിണറായി വിജയനെതിരായ സി എം ആർ എൽ കേസ് മുതൽ മുഖ്യമന്ത്രിയുടെ വിമാനയാത്ര വരെ സഭയിൽ ചർച്ചയാകും

Keralapost
Keralapost
2026 October 11, Sunday · 11:12 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

തിരുവനന്തപുരം : നിയമസഭാ സമ്മേളനം നാളെ മുതൽ. പിണറായി വിജയനെതിരായ സി എം ആർ എൽ കേസ് മുതൽ മുഖ്യമന്ത്രിയുടെ വിമാനയാത്ര വരെ സഭയിൽ ചർച്ചയാകും

ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യം പ്രതിഷേധത്തിന് നടുവിൽ നിൽക്കുന്നതിനിടെയാണ് സംസ്ഥാനത്ത് നിയമ സഭ സമ്മേളനം നാളെ ആരംഭിക്കുന്നത്. ഒൻപത് ദിവസങ്ങളിലായി ചേരുന്ന സഭയിൽ
സ്വാഭാവികമായും ഈ വിഷയം ആദ്യാവസാനം ചർച്ചയാകും.. എന്നാൽ രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുന്ന നിരവധി വിഷയങ്ങളും സഭയിൽ എത്തും..അതിൽ ഏറ്റവും പ്രധാനം പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും എതിരെ കേസ് എടുക്കാമെന്ന കോടതി വിധിയാണ്.ഭരണപക്ഷത്തിനെതിരെ ആരോപണങ്ങളുടെ മൂർച്ച കൂട്ടിയെത്തുന്ന പ്രതിപക്ഷത്തിന്റെ മുന ഒടിക്കുന്നതാകും പിണറായിയ്ക്കെതിരായ കോടതി ഉത്തരവ്..

മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാന യാത്രയിൽ പ്രതിരോധത്തിലാകുന്ന ഭരണ പക്ഷം പിണറായിയ്ക്കെതിരായ കേസാകും സഭയിൽ പിടിവള്ളിയാക്കുക.. വൈദ്യതി പ്രതിസന്ധി വിഷയത്തിൽ സഭ പ്രക്ഷുബ്ധമായേയ്ക്കും..സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവും സഭയിൽ എത്തും.

എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് പാസ്സാക്കിയ സ്വകാര്യ സർവകലാശാല ബിൽ തിരികെ വിളിക്കുന്നത് സംബന്ധിച്ച ശുപാർശയുമായി ബന്ധപ്പെട്ട പ്രമേയം ഈ സഭ സമ്മേളനത്തിൽ ഉണ്ടാകും.. നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ് ബില്ലുള്ളത്..വയോജനങ്ങൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്ന വയോജന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു..ബിൽ ഈ സഭ സമ്മേളനത്തിൽ അവതരിപ്പിക്കും..

നാളെ മുതൽ 29 വരെ ഒൻപത് ദിവസമാണ് സഭ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമായും നിയമനിര്‍മ്മാണകാര്യത്തിനായിട്ടാണ് ഈ സഭ സമ്മേളിക്കുന്നത്. നാളെ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയും അവ സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കുകയും ചെയ്യും . 2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയുും (ഭേദഗതി) ബില്‍, The Madras Hindu Religious and Charitable Endowments (Amendment) Bill 202 എന്നീ ബില്ലുകളാണ് പരിഗണിക്കുന്നത്. ശേഷിക്കുന്ന ദിവസങ്ങളിലെ നിയമനിര്‍മമാണകാര്യം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി നാളെ കാര്യോപദേശക സമിതി യോഗവും നാളെ ചേരും

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ