നെടുമ്പാശ്ശേരി വാഹനാപകടം : ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: എറണാകുളം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ്- സഹകരണ വകുപ്പ് മന്ത്രി എം ലിജു. പ്രതിയായ 19 കാരൻ വിവിധ ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് കർശന നിർദേശം. 19 കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്ന് എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയിൽ യുവാവ് മൂന്ന് ബാറുകളിൽക്കയറി മദ്യപിച്ചിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം.
വാഹനം ഓടിച്ച യുവാവ് യാത്രയ്ക്കിടയിൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായാണ് പ്രാഥമിക നിഗമനം.. ഈ ബാറുകൾക്കെതിരെ ആയിരിക്കും നടപടി വരിക.. കാഴ്ചയിൽ തന്നെ 23 വയസ്സിന് താഴെയാണ് ഇയാൾക്ക് എന്ന്മ നസ്സിലാക്കിയതിനു ശേഷം മദ്യം നൽകിയതിന് ആയിരിക്കും നടപടി. അമിത വേഗതയിൽ എത്തിയ ആഡംബര കാറടിച്ച് മൂന്നുപേരുടെ ജീവനാണ് നെടുമ്പാശ്ശേരിയിൽ നഷ്ടമായത്..