Monday, 9 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

എസ് എം എ മരുന്ന് വിവാദം, വിജിലൻസ് അന്വേഷണം വേണമെന്ന് മന്ത്രി കെ മുരളീധരൻ

Keralapost
Keralapost
2026 October 24, Saturday · 05:17 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

എസ് എം എ മരുന്നു വിവാദത്തിൽ അന്വേഷണം വിജിലൻസിനെ ഏൽപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ.. ടോറസ് എന്ന കമ്പനിയിൽ നിന്ന് ഇടതുപക്ഷ സർക്കാർ മരുന്ന് വാങ്ങി കൂട്ടിയതിൽ സംശയം ഉണ്ട്..ബിനാമി വഴി മാത്രമല്ല നേരിട്ടും മരുന്നുകൾ വാങ്ങിയിട്ടുണ്ട്.. അതിനാൽ വിജിലൻസ് അന്വേഷണം വേണമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു..

എസ് എം എ മരുന്നുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നു.. ഇതു സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഉണ്ടായ ആശങ്ക ഡോക്ടർമാർ തന്നെ പരിഹരിച്ചിട്ടുണ്ട്.
എം വി ഗോവിന്ദന്റെ ചോദ്യങ്ങൾക്ക് മൂന്ന് ഡോക്ടർമാർ മറുപടി നൽകി. ഡോക്ടർമാരായ ബി ഇക്ബാൽ, രാമൻകുട്ടി, എം ജി രാധാകൃഷ്ണൻ എന്നിവർ മറുപടി പറഞ്ഞിട്ടുണ്ട്.. അതിൽ ഇനി ഞാൻ പ്രതികരിക്കേണ്ട കാര്യമില്ല എന്നും കെ മുരളീധരൻ പ്രതികരിച്ചു..

ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം യുഡിഎഫ് സർക്കാറിനും പാർട്ടിക്കും ഇല്ല. കൂടുതൽ കാര്യങ്ങൾ നിയമസഭയിൽ പറയുമെന്നും മന്ത്രി വ്യക്തമാക്കി.. നിയമസഭയിൽ പറയേണ്ട കാര്യങ്ങൾ നേരത്തെ പറയേണ്ട കാര്യമില്ല.. എല്ലാ കാര്യങ്ങൾക്കും തിങ്കളാഴ്ച സഭയിൽ മറുപടി നൽകുമെന്നും കെമരളീധരൻ വ്യക്തമാക്കി..

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ