മണിപ്പൂർ കലാപം; 2024 ആൻഡമാൻ മയക്കു മരുന്ന് കടത്ത് കേസ്; ഇലോൺ മസ്കിനും സ്റ്റാർലിങ്കിനും രാജ്യം അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ട് ?
ഇന്ത്യ മുഴുവൻ ശ്രദ്ധകേന്ദ്രമായ മണിപ്പൂർ കലാപത്തിൽ പിടിച്ചെടുത്തത് ഇലോൺ മസ്കിന്റെ നിരവധി സ്റ്റാർലിങ്ക് ഉപകരണങ്ങൾ. നാല്പതിനായിരം കോടി രൂപ വിലയുള്ള 6000 കിലോ മയക്കുമരുന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപത്തു നിന്നും പിടിച്ചെടുത്തപ്പോഴും അവരുടെ കയ്യിൽ ഉണ്ടായിരുന്നത് സ്റ്റാർലിങ്ക് ഉപകരണങ്ങൾ. എന്താണ് ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കും തീവ്രവാദികളും തമ്മിലുള്ള ബന്ധം ?
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളിൽ നിൽക്കുകയാണ് ഇലോൺ മസ്കും അദ്ദേഹത്തിന്റെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് ആയ സ്റ്റാർലിങ്കും.
ലോകത്തെ 162 രാജ്യങ്ങളിൽ സ്റ്റാർലിങ്ക് ഉണ്ടെന്നും എന്നാൽ ഇന്ത്യയിൽ മാത്രം അനുമതി ലഭിക്കുന്നില്ലെന്നുമാണ് മസ്കിന്റെ ആരോപണം. ഇതിനു കാരണം ഇന്ത്യൻ വ്യവസായ ഭീമൻ ആയ റിലൈൻസും അദ്ദേഹത്തിന്റെ ജിയോയും ആണെന്നാണ് മസ്ക് ആരോപിക്കുന്നത്. ഒരു പടി കൂടെ കടന്ന്, മുകേഷ് അംബാനിയെ ഇന്ത്യയുടെ ബോസ് എന്ന് വിശേഷിപ്പിക്കാനും മസ്ക് മടിച്ചില്ല. ഇന്ത്യയുടെ ബോസ് അംബാനി ആണെന്ന് ഞാൻ അറിഞ്ഞില്ലെന്നാണ് മസ്ക് തന്റെ സമൂഹ മാധ്യമത്തിൽ എഴുതിയത്.
സർക്കാരിന്റെ സുരക്ഷാ പരിശോധനകളും സ്പെക്ട്രം വിലനിർണ്ണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പൂർത്തിയാകാത്തതിനാൽ സ്പേസ് എക്സിന്റെ (SpaceX) സ്റ്റാർലിങ്ക് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കാൻ കാത്തിരിക്കുകയാണ്.
എന്നാൽ ടെലികോം രംഗത്തെ തങ്ങളുടെ ആധിപത്യം നിലനിർത്താൻ ആഭ്യന്തര കമ്പനികൾ സ്വാധീനം ഉപയോഗിച്ച് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുകയാണെന്നാണ് ഇലോൺ മസ്കിന്റെ ആരോപണം.
എന്നാൽ അംബാനിയാണോ മസ്കിനെ ഇന്ത്യയിൽ വരുന്നത് തടയുന്നത്, അതോ രാജ്യ സുരക്ഷാ സംബന്ധിച്ച കരണങ്ങളാണോ. എന്താണ് 2024 ലെ മ്യാൻമാർ ലഹരിക്കടത്തും, മണിപ്പൂർ കലാപവും മസ്കിന്റെ സ്റ്റാർലിങ്കും തമ്മിലുള്ള ബന്ധം ?
മസ്കിന്റെ ആരോപണങ്ങൾ ഇന്ത്യൻ സർക്കാർ പരിപൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്യുന്നത്. മറ്റ് ആഭ്യന്തര എതിരാളികൾക്ക് സമാനമായ റെഗുലേറ്ററി പരിശോധനകളിലൂടെ തന്നെയാണ് സ്റ്റാർലിങ്കും കടന്നുപോകുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
പിന്നെ എവിടെയാണ് മസ്കിനും സ്റ്റാർലിങ്കിനും കാലിടറുന്നത് ?
മറ്റ് കമ്പനികൾ ഫേസ് ചെയ്യാത്ത ചില വെല്ലുവിളികൾ സ്റ്റാർലിങ്കിനുണ്ട് എന്നതാണ് അതിന്റെ പുറകിലുള്ള കാരണം .. അത് അതീവ ഗുരുതരവും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്നാണ് യാഥാർഥ്യം
അതെ സമയംകഴിഞ്ഞ രണ്ടു വർഷമായി അനുമതിയില്ലാതെ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നതും അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും കണക്കിലെടുത്ത്, കേന്ദ്ര സർക്കാർ കാണിക്കുന്ന ഈ മുൻകരുതൽ തികച്ചും സ്വാഭാവികവും ശരിയുമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇതിനെ ശരിവയ്ക്കുന്ന അന്താരാഷ്ട്ര റിപ്പോർട്ടുകളും നമുക്ക് ലഭ്യമാണ്
ഹാരെറ്റ്സ് റിപ്പോർട്ട് (2026 മേയ് 12):
മൊബൈൽ അഡ്വർടൈസിംഗ് ഐഡികൾ (MAID) ഉപയോഗിച്ച് സ്റ്റാർലിങ്കിന്റെ സുരക്ഷിതമായ ട്രാഫിക് പോലും മാപ്പ് ചെയ്യാൻ കഴിയുമെന്ന് ‘ഹാരെറ്റ്സ്’ പത്രം പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്രായേൽ ഉടമസ്ഥതയിലുള്ള ടാർഗെറ്റ് ടീം (TargetTeam), റേസോൺ (Rayzone) എന്നീ രണ്ട് ഇന്റലിജൻസ് സ്ഥാപനങ്ങൾ ഗ്രൗണ്ട് അധിഷ്ഠിത ഡാറ്റാ ശേഖരണത്തിലൂടെ ടെർമിനലുകളുടെ എൻക്രിപ്ഷൻ മറികടന്നതായി റിപ്പോർട്ട് വെളിപ്പെടുത്തി.
ഈ റിപ്പോർട്ടിന് മുൻപും ഇന്ത്യയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി അനധികൃത സ്റ്റാർലിങ്ക് ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്:
2024 ഡിസംബർ മണിപ്പൂർ കലാപത്തിനിടയിൽ ഇംഫാൽ ഈസ്റ്റിൽ നിരോധിക്കപ്പെട്ട വിമത ഗ്രൂപ്പായ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (PLA) നിന്ന് 2024 ഡിസംബർ 13-ന് പ്രവർത്തനക്ഷമമായ സ്റ്റാർലിങ്ക് ടെർമിനലുകൾ കണ്ടെടുത്തിട്ടുണ്ട്
ആൻഡമാൻ നിക്കോബാർ മയക്കുമരുന്ന് വേട്ട (2024 നവംബർ): 2024 നവംബർ 23-ന് 36,000 കോടി രൂപ വിലമതിക്കുന്ന 6,000 കിലോഗ്രാം മെത്താംഫെറ്റാമൈനുമായി പിടിയിലായ മ്യാൻമർ മീൻപിടുത്ത ബോട്ടിൽ നിന്നും ഒരു സ്റ്റാർലിങ്ക് മിനി ടെർമിനൽ കണ്ടെടുക്കുകയുണ്ടായി. ഉൾക്കടലിലൂടെയുള്ള സഞ്ചാരത്തിനായി കള്ളക്കടത്തുകാർ സ്റ്റാർലിങ്ക് ഉപയോഗിച്ചതായി രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്.
ഇന്ത്യക്ക് മുകളിൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ബീമുകൾ പൂർണ്ണമായും പ്രവർത്തനരഹിതമാണെന്നും അതിനാൽ ഞങ്ങൾക്ക് ഇതിൽ ഉത്തരവാദിത്വം ഇല്ലെന്നുമായിരുന്നു മസ്കിന്റെ പ്രതികരണം.
ഇതുകൂടാതെ2024 ഒക്ടോബറിൽ മ്യാൻമറിലെ മ്യാവാഡിയിലുള്ള ‘കെകെ പാർക്ക്’ സൈബർ തട്ടിപ്പ് ശൃംഖലയിൽ നടത്തിയ റെയ്ഡിൽ നൂറുകണക്കിന് അനധികൃത സ്റ്റാർലിങ്ക് കിറ്റുകൾ കണ്ടെത്തുകയുണ്ടായി. ഇതിനെത്തുടർന്ന് നടപ്പിലാക്കിയ കർശന നടപടികളുടെ ഭാഗമായി, 2025 ഒക്ടോബറോടെ തെക്കുകിഴക്കൻ ഏഷ്യൻ തട്ടിപ്പ് കേന്ദ്രങ്ങൾക്ക് സമീപമുള്ള 2,500-ലധികം അനധികൃത ടെർമിനലുകൾ സ്പേസ് എക്സ് ഔദ്യോഗികമായി നിർജ്ജീവമാക്കി.
ഇതൊക്കെ വ്യക്തമാക്കുന്നത് ഇലോൺ മസ്കും സ്റ്റാർലിങ്കും നേരിടുന്ന ഒരു വലിയ ബ്ലാക്ക് മാർക്കറ്റ് പ്രശ്നമാണ്.
സ്റ്റാർലിങ്കിന്റെ ഉത്പന്നങ്ങൾ അത് നിലവിൽ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ലഭ്യമാണ്. മാത്രമല്ല അവ തീർത്തും എത്താൻ പാടില്ലാത്ത കൈകളിൽ സുലഭമായി എത്തുന്നുമുണ്ട്.
അനുമതിയില്ലാത്തതും ഉപരോധങ്ങൾ നിലനിൽക്കുന്നതുമായ മേഖലകളിൽ ആയിരക്കണക്കിന് അനധികൃത സ്റ്റാർലിങ്ക് ടെർമിനലുകൾ പ്രവർത്തിക്കുന്ന ഒരു ആഗോള കരിഞ്ചന്താ ശൃംഖല 2024-ൽ പുറത്തുവന്നിരുന്നു.
ഇത്തരം ഉപകരണങ്ങൾ ലൊക്കേഷൻ കണ്ടെത്തി പ്രവർത്തനരഹിതമാക്കാൻ സ്പേസ് എക്സിന് സാങ്കേതികമായി കഴിയുമെങ്കിലും, സംഘർഷ മേഖലകളിലെ സാമൂഹിക വിരുദ്ധർക്കും സിവിലിയന്മാർക്കും ഇവ എളുപ്പത്തിൽ ലഭ്യമായിരുന്നുവെന്ന് ബ്ലൂംബെർഗും ദി വാൾസ്ട്രീറ്റ് ജേർണലും നടത്തിയ അന്വേഷണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ കാരണം അല്പമെങ്കിലും സാമാന്യ ബുദ്ധിയുള്ള ഒരു ഭരണകൂടവും മാസ്കിന്റെ സ്റ്റാർലിങ്കിന് സ്വന്തം രാജ്യത്ത് അനുമതി കൊടുക്കില്ലെന്ന് ഉറപ്പാണ്..
ഈ ആശങ്കകൾ കാരണമാണ് ആഭ്യന്തര മന്ത്രാലയം (MHA), ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT), ദേശീയ സുരക്ഷാ ഏജൻസികൾ എന്നിവർ സ്റ്റാർലിങ്കിന്റെ വാണിജ്യപരമായ ലോഞ്ച് തടഞ്ഞുവെച്ചിരിക്കുന്നത്.
ഇന്ത്യയിൽ അന്തിമ സ്പെക്ട്രം അനുമതി ലഭിക്കുന്നതിനായി സർക്കാർ കർശനമായ വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്:
- ആഭ്യന്തര ഗേറ്റ്വേകൾ (Domestic Gateways): ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇന്റർനെറ്റ് ഡാറ്റാ ട്രാഫിക്കും നിർബന്ധമായും രാജ്യത്തിനകത്ത് നിർമ്മിച്ച അംഗീകൃത ഗ്രൗണ്ട് സ്റ്റേഷനുകൾ വഴി മാത്രമേ വഴിതിരിച്ചുവിടാവൂ.
- തത്സമയ ലൊക്കേഷൻ ട്രാക്കിംഗ് (Real-Time Terminal Tracking): ലാൻഡ് അധിഷ്ഠിത മൊബൈൽ ടെർമിനലുകൾ അവയുടെ കൃത്യമായ ലൊക്കേഷൻ ഓരോ മിനിറ്റിലോ അല്ലെങ്കിൽ ഓരോ 2.6 കിലോമീറ്റർ സഞ്ചാരത്തിന് ശേഷമോ ഇന്ത്യൻ സെർവറുകളിലേക്ക് റിപ്പോർട്ട് ചെയ്യണം.
- നാവിക് (NavIC) സംയോജനം: വിദേശ നാവിഗേഷൻ ഇടപെടലുകൾ ഒഴിവാക്കുന്നതിനായി, 2029-ഓടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്റ്റാർലിങ്ക് ടെർമിനലുകളും പാശ്ചാത്യ ജിപിഎസ് ഒഴിവാക്കി ഇന്ത്യയുടെ സ്വന്തം സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനമായ നാവിക് (NavIC) ഉപയോഗിക്കണം
ഇവയൊക്കെ പാലിക്കാൻ തയ്യാറായാൽ ഒരുപക്ഷെ മസ്കിനും ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചേക്കും
പക്ഷെ, ഇതൊക്കെ അതിന്റെതായ രീതിയിൽ വ്യവസ്ഥാപിതമായി നേരിടുന്നതിന് പകരം പ്രതിപക്ഷ പാർട്ടികളെ കൂട്ട് പിടിച്ച് രാഷ്ട്രീയം കളിക്കാനാണ് മസ്ക് ശ്രമിക്കുന്നത്.
ആ ഒറ്റ കാരണം കൊണ്ട് തന്നെ മസ്കിന്റെ സ്റ്റാർ ലിങ്ക് ശ്രമങ്ങൾ ദുരൂഹമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
ഓർക്കുക മസ്കിന്റെ ടെസ്ല കമ്പനിക്ക് ഇന്ത്യയിൽ ഒരു വിലക്കും ഇല്ല. അതെ സമയം സ്റ്റാർലിങ്ക് കമ്പനിക്ക് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് പൂർണ്ണമായും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. അതിൽ ഒരു വിട്ടു വീഴ്ചകളും ഇന്ത്യയെന്നല്ല ഒരു രാജ്യവും ചെയ്യില്ല ചെയ്യാൻ പാടില്ല