Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Health

ചിക്കുന്‍ഗുനിയ പ്രതിരോധം: വീടുകള്‍ തോറുമുള്ള പരിശോധന പുനഃരാരംഭിക്കുമെന്ന് മന്ത്രി കെ. മുരളിധരന്‍

Keralapost
Keralapost
2026 October 11, Sunday · 07:44 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

ചിക്കുന്‍ഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വീടുകള്‍ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളിധരന്‍. ആരോഗ്യകവചം 2026′ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ മാത്രം ആരോഗ്യപ്രവര്‍ത്തകര്‍ പോകുന്ന നിലവിലെ രീതി ഒഴിവാക്കി, എല്ലാ വീടുകളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ആശാ പ്രവര്‍ത്തകരും നേരിട്ടെത്തി പരിശോധനയും ബോധവല്‍ക്കരണവും ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. രോഗങ്ങള്‍ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയാന്‍ സാധിക്കും. ക്യാമ്പിലൂടെ രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ആവശ്യമായ തുടര്‍പരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുമാണ് ആയുര്‍വേദ ചികിത്സാരീതികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ