മകന്റെ ചികിത്സയ്ക്കായി കനിവ് തേടി ഒരമ്മ
തിരുവനന്തപുരം : ക്യാൻസർ ബാധിതനായ മകന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടി ഒരമ്മ.. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശരണ്യയുടെ 10 വയസ്സുള്ള മകൻ റോഷൻ കൃഷ്ണയ്ക്കാണ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.. കഴിഞ്ഞ ഒരു വർഷത്തിലധികമായി ബ്ലഡ് കാൻസർ ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിലാണ് റോഷൻ..
തലയിൽ ഒരു കറുത്ത പുള്ളി കണ്ടതിനെ തുടർന്ന് സംശയം തോന്നി ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് കൂടുതൽ പരിശോധനകൾക്ക് ശേഷം ആർ.സി.സി.യിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിലൂടെയാണ് ക്യാൻസർ സ്ഥിരീകരിച്ചത്.
നിലവിൽ ആർ.സി.സി.യിൽ കീമോതെറാപ്പി ചികിത്സ നടത്തിവരികയാണ്. തുടർചികിത്സയുടെ ഭാഗമായി ബോൺ മാരോ ശസ്ത്രക്രിയയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിന് 60 ലക്ഷം രൂപ ചിലവ് വരും എന്നാണ് ഡോക്ടർമാരുടെ കണക്കുകൂട്ടൽ
വളരെ നിർധനമായ കുടുംബമാണ് ശരണ്യയുടേത്..രണ്ട് വർഷം മുൻപ് ഭർത്താവ് രാജേഷ് മരണപ്പെട്ടു..14 വയസ്സുള്ള മൂത്ത മകനും അപസ്മാരത്തിന്റെ ചികിത്സയിലാണ്..
റോഷന്റെ തുടർചികിത്സയ്ക്കും ബോൺ മാരോ ശസ്ത്രക്രിയയ്ക്കുമുള്ള ഭീമമായ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

കുട്ടിയുടെ ശസ്ത്രക്രിയയും തുടർ ചികിത്സയ്ക്കുമായി നാട്ടുകാർ ഇടപെട്ട് ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ റോഷനെ ആരോഗ്യകരമായ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും എന്നാണ് പ്രതീക്ഷ.
വിലാസം
റോഷൻ കൃഷ്ണ
C/o ശരണ്യ
മയൂരം, അഴകിക്കോണം
വട്ടവിള. പി. ഒ
തിരുവനന്തപുരം
Ph: 7012917574