കേരള പി എസ് സി യെ പുറത്താക്കണം, രാഷ്ട്രപതിക്ക് കത്തയച്ച് ഗവർണർ
തിരുവനന്തപുരം : പിഎസ്‌സി ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് കത്ത് അയച്ചു.. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുൻപ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർ ലേർക്കർ ആണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.. 15 പി എസ് സി അംഗങ്ങളെയും പുറത്താക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.. നിലവിലെ പിഎസ്സി സംവിധാനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളും പരാതികളും നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.. പിഎസ് സി ഭരണഘടന സ്ഥാപനമായതിനാൽ രാഷ്ട്രപതിയുടെ അനുമതിയോടുകൂടി മാത്രമേ ചെയർമാനെ പുറത്താക്കാൻ കഴിയുകയുള്ളൂ.. ഈ സാഹചര്യത്തിൽ ഗവർണറുടെ കത്ത് നിർണായകമാണ്. സുപ്രീം കോടതിയുടെ കൂടി അറിയോടുകൂടിയാകും തുടർനടപടികൾ ഉണ്ടാകുക..
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണറുടെ ഈ നീക്കം.. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിൽ പിഎസ് സി യുടെ ആഭ്യന്തര വിജിലൻസ് തന്നെ ക്രമക്കേട് കണ്ടെത്തിയതാണ്.. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുന്നു.. 12ലേറെ തസ്തികകളിൽ അഴിമതിയും ക്രമക്കേടം നടന്നുവന്ന പരാതിയാണ് പൈൻസ് സിയ്‌ക്കെതിരെ ഉയരുന്നത്.. ഇത് സംബന്ധിച്ച പരാതികൾ ലോക് ഭവന് ലഭിച്ചിട്ടുണ്ട്.. ഗവർണറുടെ അസാധാരണമായ ശുപാർച്ചയിൽ ഇനി രാഷ്ട്രപതി ഭവന്റെ തീരുമാനം എന്താകും എന്നതാണ് നിർണായകം ആകുന്നത്..
പി എസ് സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചെയർമാൻ എം ആർ ബൈജു ഉൾപ്പെടെ 15 അംഗങ്ങൾ രാജി വയ്ക്കണമെന്നും സംസ്ഥാനത്തെ യുവജന സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു.. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചശേഷമാണ് ലോക് ഭവൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്..