Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

എറണാകുളം നെടുമ്പാശ്ശേരിയിൽ ആഡംബര വാഹനത്തിന്റെ അമിതവേഗത: മൂന്നുപേരുടെ ജീവനെടുത്തു

Keralapost
Keralapost
2026 October 11, Sunday · 07:53 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

എറണാകുളം നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ അമിത വേഗതയിൽ എത്തിയ ആഡംബര കാർ ഇടിച്ച് 3 പേർ മരിച്ചു. വിദ്യാർത്ഥികളായ പാലക്കാട്‌ സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രി സി പി ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടി..

ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന ആലിശ്ശേരി സ്വദേശി സജീവ് ജമാലിന്റെയും
നൂഹ് സജീവിന്റെയും മകൻ സുഹൈൽ സജീവാണ് അപകടത്തിനിരയാക്കിയ വാഹനം ഓടിച്ചത്.. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്..

നെടുമ്പാശ്ശേരിയിൽ നിന്ന് അത്താണി ജംഗ്ഷനിലേക് സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽ നിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും തെറിച്ചു വീണു. 50 മീറ്ററിലെറേ സ്കൂട്ടറിനെ വലിച്ചിഴച്ചാണ് കാർ നിന്നതെന്നും പോലീസ് വ്യക്തമാക്കി.
ബിരുദ വിദ്യാർത്ഥിയായ സുഹൈലിനെതിരെ കർശനമായ വകുപ്പുകൾ ചുമത്തുമെന്ന് ആലുവ എസ്. പി കെ. എസ് സുധർശൻ പറഞ്ഞു..മരണപ്പെട്ടവരുടെ സുഹൃത്തും മറ്റൊരു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വ്യക്തിയുമായ
പ്രിയാദ് അപകടത്തിന്റെ ഞെട്ടലിലാണ്.. ഇയാളിൽ നിന്ന് പോലീസ് മൊഴിയെടുത്തു..

എറണാകുളത്ത് എവിയേഷൻ പഠനത്തിനു ശേഷം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തിൽ പാർട്ട്‌ ടൈം ജോലി ചെയ്തു വന്നിരുന്ന മൂന്ന് ചെറുപ്പക്കാർക്കാണ് റോഡിൽ ദാരുണാന്ത്യം ഉണ്ടായത് . വയനാട് മടക്കിമല സ്വദേശി ദേവിക,
ഓഫീസിലെ സഹ പ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിൽ വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവിദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു..

കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് ആദ്യം കാറിൽ നിന്ന് പുറത്തിറങ്ങിയില്ല, ഡോർ തുറക്കാൻ നോക്കിയ നാട്ടുകാരോട് ഡോറിന്റെ സെൻസർ നശിക്കും എന്ന് തട്ടിക്കയറിയതായും ഒടുവിൽ പുറത്തിറക്കിയപ്പോൾ എല്ലാം ബാപ്പ നോക്കിക്കോളും എന്ന രീതിയിലാണ് മറുപടി നൽകിയതെന്നും ദൃസാക്ഷികൾ പോലീസിനോട് പറഞ്ഞു..

അപകടത്തിനു മുൻപ് ഇയാൾ കൊച്ചിയിലെ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്നാണ് വിവരം .ഇതിന് ശേഷമാണ് സുഹൈൽ നെടുമ്പിശേരിയിൽ വിമാനതാവളത്തിൽ ബന്ധുവിനെ യാത്രയാക്കാൻ എത്തിയതെന്ന് പോലീസ് പറയുന്നു.. ഇക്കാര്യത്തിൽ പോലീസ് കൂടുതൽ പരിശോധന ആരംഭിച്ചതായി നെടുമ്പാശ്ശേരി എസ്. ഐ ബി.കെ. അരുൺ പറഞ്ഞു.
പ്രതിക്കെതിരെ കുറ്റകകരമായ നരഹത്യ ചുമത്തി കേസെടുത്തിട്ടുണ്ട്. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.പ്രതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്ക

സംഭവത്തിൽ ഗതാഗത മന്ത്രി സിപി ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി.. അപകടത്തിന്റെ യഥാർത്ഥ വശങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.. കാറോടിച്ചിരുന്ന സുഹൈൽ ഇതിനുമുൻപും അമിതവേഗതയിൽ വാഹനം ഓടിച്ച ശേഷം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.. ഇക്കാര്യങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും പരിശോധിക്കുന്നുണ്ട്.. റോഡ് സേഫ്റ്റി അതോറിറ്റിയോടും മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്..

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ