Tuesday, 10 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

വിദ്യാജ്യോതി പദ്ധതിക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി

Keralapost
Keralapost
2026 November 10, Tuesday · 11:23 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘വിദ്യാജ്യോതി’പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് 2026-27 അധ്യയന വർഷത്തിൽ പദ്ധതി നടപ്പാക്കുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മികച്ച വിജയം കൈവരിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ സഹകരണം പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി വിഷയാടിസ്ഥാനത്തിലുള്ള പഠന പിന്തുണ പാക്കേജിന്റെയും മാർഗരേഖയുടെയും പ്രകാശനവും നടന്നു. അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി മുരളീധരൻ അധ്യക്ഷത വഹിച്ചു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ