Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ജനവാസ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം

Keralapost
Keralapost
2026 October 15, Thursday · 08:44 AM 0thGMT+0000 · വായനാ സമയം: 0 മിനിറ്റ്

ജനവാസ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ
ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള ഉത്തരവാണെന്നും റദ്ദാക്കാൻ ആകില്ലെന്നും സർക്കാർ വ്യക്തമാക്കി.പ്രതിപക്ഷത്തെ പറഞ്ഞ് മനസ്സിലാക്കുന്നതിനേക്കാൾ നല്ലത് ആനയെയും കഴുതയെയും ആണെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസം സഭയിൽ ബഹളത്തിന് കാരണമായി .

രാത്രി യാത്രയ്ക്ക് നിയന്ത്രണം വരുത്തിയും അനധികൃത നിർമ്മാണങ്ങൾ പൊളിക്കുമെന്ന് വ്യക്തമാക്കിയും ഇടുക്കി ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് റദ്ദാക്കണം എന്നായിരുന്നു പ്രതിപക്ഷ ആവശ്യം.കെ. യു ജനീഷ് കുമാറാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്.

ആനയ്ക്ക് സഞ്ചരിക്കാൻ സ്ഥലം വേണമെന്നും അപ്രത്യക്ഷനാക്കാൻ മുതുകാടിനെ കൊണ്ടുപോകണോ എന്നുമായിരുന്നു വനംമന്ത്രിയുടെ ചോദ്യം.
പ്രതിപക്ഷത്തെ ആക്ഷേപിച്ച് മന്ത്രി നടത്തിയ പ്രതികരണം സഭയെ ബഹളത്തിലാക്കി.

മന്ത്രിയുടെ പരാമർശം ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.,നോട്ടീസ് അവതരിപ്പിച്ച ആളെ ആക്ഷേപിക്കുന്നതായി മന്ത്രിയുടെ പ്രതികരണമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ എടുത്ത തീരുമാനമാണെന്നും ആരെതിർത്താലും ഭൂമി കയ്യേറ്റക്കാരുടെ ഫെൻസിംഗ് പൊളിച്ചു മാറ്റുമെന്നും റവന്യുമന്ത്രി മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കി.
അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ ഇന്നും അനുമതി നിഷേധിച്ചു.ഇതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ