Tuesday, 10 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ബാർ മുതലാളിമാരിൽ നിന്നും എൽഡിഎഫും യുഡിഎഫും കൈക്കൂലി വാങ്ങിയെന്ന് ബിജെപി

Keralapost
Keralapost
2026 November 10, Tuesday · 12:54 PM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

ആലപ്പുഴ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാർ മുതലാളിമാരിൽ നിന്നും LDF ഉം UDF ഉം നൂറുകണക്കിന് കോടി രൂപയാണ് കൈക്കൂലി വാങ്ങിയെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചാസ്പതി.
ഒരുകൂട്ടർ ആദ്യമേ കാര്യം സാധിച്ചുകൊടുത്തു പണം വാങ്ങി. രണ്ടാമത്തെ കൂട്ടർ കാര്യം സാധിച്ചു കൊടുക്കാം എന്ന് പറഞ്ഞ് പണം വാങ്ങി.അങ്ങനെ ഉദ്ധിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സന്ദീപ് വചാസ്പതി ആരോപിച്ചു.

സ്റ്റാർ പദവി അനുവദിക്കാനുള്ള പരിശോധനയിൽ കേന്ദ്ര ടൂറിസം മന്ത്രാലയം കാലതാമസം വരുത്തിയത് കൊണ്ടാണ് ലൈസൻസ് പുതുക്കാത്ത ഹോട്ടലുകൾക്കും ബാർ അനുവദിച്ചത് എന്ന എക്സൈസ് മന്ത്രി ശ്രീ എം ലിജുവിൻ്റെ പ്രസ്താവന പച്ചക്കള്ളമാണ്. ജോലിഭാരം ചൂണ്ടിക്കാണിച്ച് ടൂറിസം മന്ത്രാലയം കത്ത് നൽകിയിരുന്നു എന്നും അദ്ദേഹം പറയുന്നത് കള്ളമാണെന്നും സന്ദീപ് പറഞ്ഞു.

എന്നാൽ സംഗതി നേരെ തിരിച്ചാണ് നടന്നത്. സ്ഥല പരിശോധനയ്ക്ക് എത്തുന്നത് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് 21 ഹോട്ടൽ ഉടമകൾ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കത്ത് നൽകുകയും അതനുസരിച്ച് കേന്ദ്ര പരിശോധന വൈകുകയുമാണ് ഉണ്ടായത്. ഇക്കാര്യങ്ങൾ കേരളത്തെ അറിയിച്ച ടൂറിസം മന്ത്രാലയത്തിൻ്റെ കത്തിൽ സ്ഥല പരിശോധന വൈകുന്നത് തങ്ങളുടെ കുഴപ്പം കൊണ്ടല്ലെന്ന് എടുത്ത് പറയുന്നുണ്ട്. ബാർ ലൈസൻസിനായി ഹോട്ടലുകൾ സമീപിക്കുമ്പോൾ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ചുള്ള സ്റ്റാർ പദവിയുമായി ബന്ധപ്പെട്ടാണ് ബാർ അനുവദിക്കുക എന്ന കാര്യം പരിഗണിക്കണം എന്നും കത്തിൽ ഉണ്ട്.

യാഥാർത്ഥ്യം ഇതായിരിക്കെ എക്സൈസ് മന്ത്രി കള്ളം പറയുന്നത് ആർക്ക് വേണ്ടിയാണ് എന്ന് അറിയാൻ താത്പര്യമുണ്ട്. എൽഡിഎഫ് നടപ്പാക്കിയ തട്ടിപ്പ് നയം നടപ്പാക്കലാണോ യുഡിഎഫ് നയമെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ