Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

മാസപ്പടി കേസ് : പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ ഡിയുടെ നോട്ടീസ്

Keralapost
Keralapost
2026 October 17, Saturday · 11:07 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

 

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചു . തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വീട്ടിലെത്തിയാണ് ഇ ഡി നോട്ടീസ് പതിച്ചത്… ഇ ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയ സമയം പിണറായി വിജയൻ വീട്ടിൽ ഉണ്ടായിരുന്നില്ല….

ഇരുപത്തി മൂന്നാം തീയതിയാണ് സി എം ആർ എൽ എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയത്….. തപാൽ മുഖേന നോട്ടീസ് നൽകിയതിന് പിന്നലെയാണ് തിരുവനന്തപുരത്തെ വാടക വീട്ടിൽ നേരിട്ടു ഇ ഡി സംഘം എത്തിയത്. ഒൻപത് മണിയോടെ എത്തിയ ഉദ്യോഗസ്ഥർ നോട്ടീസ് പിണറായി വിജയന്റെ സ്റ്റാഫ് അംഗങ്ങൾക്ക് കൈമാറിയെങ്കിലും സ്വീകരിച്ചില്ല….ഇതോടെ മ്യൂസിയും പോലീസിന്റെ സാനിദ്ധ്യത്തിൽ വീടിനു മുന്നിൽ നോട്ടീസ് പതിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ഇ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടായ നീക്കത്തിൽ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി….കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് നാടുവിട്ട് പോയിട്ടില്ലെന്നും സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിലാണ് ഇ ഡി യുടെ അസാധാരണ നീക്കാമെന്നും വി ശിവൻകുട്ടി പറഞ്ഞു .

അതേസമയം ഇരുപത്തി മൂന്നാം തീയതി കൊച്ചിയിൽ ഇ ഡി ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലിൽ പിണറായി പോകില്ലെന്നാണ് സൂചന…എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ റിപ്പോർട്ടും തുടർന്ന് കഴിഞ്ഞ ദിവസം നൽകിയ സമൻസും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെയും സിപിഐഎമ്മിൻ്റെയും നിലപാട്….സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ വിധിവന്നശേഷം ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കും..

വെള്ളിയാഴ്ചയ്ക്ക് മുമ്പ് അപ്പീൽ പരിഗണിച്ചില്ലെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹാജരാകില്ലെന്ന കാര്യം ഇഡിയെ അറിയിക്കാനാകും സാധ്യത.
ചോദ്യം ചെയ്യലിനോട് നിസഹകരിച്ചാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും സംഘം നൽകുന്നുണ്ട്.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ