അവർ രണ്ടല്ല ഒന്നാണ്, ഇടത് വലത് മുന്നണികൾക്കെതിരെ പ്രതിഷേധ സഭകളുമായി ബിജെപി
തിരുവനന്തപുരം :എസ്.ഐ.ആർ വിഷയത്തിൽ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ഇരട്ടത്താപ്പിനെതിരെ ശക്തമായ നിലപാടുമായി ബി.ജെ.പി. കേരളത്തിലെ 30 സംഘടനാ ജില്ലകളിലും പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധസഭകളിൽ
മുഖ്യമന്ത്രി വി.ഡി. സതീശന്റെ യും
പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെയും രാജി ആവശ്യവും ഉയർന്നു.
വോട്ടർപട്ടികയുടെ ശുദ്ധീകരണമായ എസ്.ഐ.ആറിനെതിരെ രാഷ്ട്രീയപ്രചാരണം നടത്തുന്ന കോൺഗ്രസും സി.പി.എമ്മും സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുധ്യമാണ് ബി.ജെ.പി. ചോദ്യം ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും എസ്.ഐ.ആറിനെ രാഷ്ട്രീയവിവാദമാക്കുകയും ചെയ്യുന്ന പ്രതിപക്ഷ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി.
എസ്.ഐ.ആർ തെറ്റാണെങ്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായി ഉയർന്നത്. എസ്.ഐ.ആറിനെക്കുറിച്ചുള്ള നിലപാടിൽ കോൺഗ്രസ് വ്യക്തത വരുത്തണമെന്നും അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾക്കെതിരെയും തിരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെയും പ്രതിഷേധസഭകളിൽ വിമർശനമുയർന്നു. മാസപ്പടി വിഷയത്തിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മനപ്പൂർവ്വം വരുത്തുകയും പിണറായി വിജയന് കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകുകയും ചെയ്യുന്നത് ഒത്തു കളിയാണെന്നാണ് ബിജെപിയുടെ ആരോപണം. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധസഭകളിൽ ബി.ജെ.പി. നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.